Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VesselsOfGrace

Europe

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന് പെൻസിൽവേനിയയിലെ ലാംകാസ്റ്ററിൽ തുടക്കം

​ന്യൂ യോ​ർ​ക്: ജൂ​ലൈ 15 മു​ത​ൽ 18 ശ​നി വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്കം കു​റി​ച്ചു.'​കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ'- (“Vessels of Grace”) എ​ന്ന മു​ഖ്യ​ചി​ന്താ​വി​ഷ​യ​വു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു.

അ​ല​ക്സ്‌ ജോ​യ് അ​ച്ച​നും കോ​ൺ​ഫ​റ​ൻ​സ് കോ​ർ ടീം ​അം​ഗ​ങ്ങ​ളും ഇ​തി​നോ​ട​കം ത​ന്നെ വി​ൻ​ഡ്ഹാം കോ​ൺ​ഫ​റ​ൻ​സ് ന​ഗ​രി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന് അ​വ​സാ​ന​വ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രി​ക​യാ​ണ്. തി​രു​മേ​നി​മാ​രും, മ​റ്റ് വി​ശി​ഷ്ട അ​തി​ഥി​ക​ളും, കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്നും ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന ബെ​ന്നി കോ​ട്ട​പ്പു​റ​വും (മ​ല​ങ്ക​ര ശ​ബ്ദം ) ഇ​പ്പോ​ൾ വി​ൻ​ധ​മി​ൽ സ​ന്നി​ഹി​ത​രാ​ണ്. വി​ൻ​ഡ്മി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഇ​പ്പോ​ൾ ഒ​രു മ​ല​യാ​ളി ത​നി​മ​യി​ലും ആ​ത്മീ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​മാ​ണു​ള്ള​ത് .

ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പ്രൌ​ഢ​ഗം​ഭീ​ര​മാ​യ ഉ​ദ്ഘാ​ട​ന ഘോ​ഷ​യാ​ത്ര​യി​ൽ ഓ​രോ റീ​ജി​യ​ണെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നി​റ​ങ്ങ​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്:

ഏ​രി​യ 1 (ക്വീ​ൻ​സ് , ലോ​ങ്ങ് ഐ​ല​ൻ​ഡ് , ബ്രു​ക് ലി​ൻ
വ​നി​ത​ക​ൾ: നീ​ല സാ​രി അ​ല്ലെ​ങ്കി​ൽ ചു​രി​ദാ​ർ
പു​രു​ഷ​ന്മാ​ർ: നീ​ല ഷ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ നീ​ല ടൈ
​ഏ​രി​യ 2 (ഫി​ല​ഡ​ൽ​ഫി​യ , ഡി ​സി , വി​ർ​ജീ​നി​യ)
വ​നി​ത​ക​ൾ: മ​ഞ്ഞ സാ​രി അ​ല്ലെ​ങ്കി​ൽ ചു​രി​ദാ​ർ
പു​രു​ഷ​ന്മാ​ർ: മ​ഞ്ഞ ഷ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ മ​ഞ്ഞ ടൈ
​ഏ​രി​യ 3 (ബോ​സ്റ്റ​ൺ ,ബ്രോ​ങ്ക്സ് , അ​പ് സ്‌​റ്റേ​റ്റ് ന്യൂ ​യോ​ർ​ക്ക് , വെ​സ്റ്റ് ചെ​സ്റ്റ​ർ , റോ​ക്‌​ല​ൻ​ഡ്
വ​നി​ത​ക​ൾ: പ​ച്ച സാ​രി അ​ല്ലെ​ങ്കി​ൽ ചു​രി​ദാ​ർ
പു​രു​ഷ​ന്മാ​ർ: പ​ച്ച ഷ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ പ​ച്ച ടൈ
​ഏ​രി​യ 4 (സ്റ്റാ​റ്റ​ൻ ഐ​ല​ണ്ട് )
വ​നി​ത​ക​ൾ: ചു​വ​പ്പ് സാ​രി അ​ല്ലെ​ങ്കി​ൽ ചു​രി​ദാ​ർ
പു​രു​ഷ​ന്മാ​ർ: ചു​വ​പ്പ് ഷ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ ചു​വ​പ്പ് ടൈ

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഫ്ല​യ​റി​ൽ ല​ഭ്യ​മാ​ണ്. നി​ങ്ങ​ളു​ടെ ഏ​രി​യ​യെ മ​നോ​ഹ​ര​മാ​യി പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും വ​സ്ത്ര​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ർ ക​മ്മി​റ്റി അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി 'സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്' തി​യേ​റ്റ​റി​ൽ അ​ര​ങ്ങേ​റു​ന്ന 'ജോ​ഷ്വ' ലൈ​വ് മെ​ഗാ ഷോ ​കാ​ണാ​നു​ള്ള പ്ര​ത്യേ​ക അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന ഷോ​യ്ക്കാ​യി കൃ​ത്യം 10:15ന് ​തി​യ​റ്റ​റി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഷോ ​തു​ട​ങ്ങു​ന്ന​തി​ന് 45 മി​നി​റ്റ് മു​മ്പെ​ങ്കി​ലും എ​ത്ത​ണ​മെ​ന്ന് തി​യ​റ്റ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഷോ ​ന​ട​ക്കു​ന്ന ദി​വ​സം രാ​വി​ലെ തി​യ​റ്റ​റി​ന്‍റെ പ്ര​ധാ​ന ലോ​ബി​യി​ൽ​വെ​ച്ച് ടീം ​ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. വി​ത​ര​ണം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി ഇ​ട​വ​ക ഗ്രൂ​പ്പു​ക​ൾ തി​രി​ച്ച് ടി​ക്ക​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​യ​റ്റ​റി​ൽ എ​ത്തു​മ്പോ​ൾ മെ​യി​ൻ ലോ​ബി​യി​ൽ എ​ത്തി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

തി​യ​റ്റ​റി​ൽ വെ​ച്ച് ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും താ​ഴെ പ​റ​യു​ന്ന കോ​ർ​ഡി​നേ​റ്റ​ർ​മാ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: മാ​ത്യു വ​ർ​ഗീ​സ് (ബേ​ബി): (631) 891-8184, ബി​ജി വ​ർ​ഗീ​സ്: (646) 431-5427

 

Latest News

Corehub Up